ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
text_fieldsകുറവിലങ്ങാട്: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലഞ്ഞി മുത്തോലപുരം ഇടവഴിക്കൽ വീട്ടിൽ ഇ.ആർ. ബോബിയെയാണ് (43) അറസ്റ്റ് ചെയ്തത്.ഇയാളും ഭാര്യയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് ഭാര്യ തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയുമായിരുന്നു.
ഭാര്യ അവിടെനിന്ന് തിരികെ വരാത്തതിലുള്ള വിരോധംമൂലം ശനിയാഴ്ച രാത്രിയോടുകൂടി ഇയാൾ ഉഴവൂർ മുക്കട ഭാഗത്തുള്ള ഇവരുടെ വീട്ടിൽ ചെല്ലുകയും കൈയിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് എസ്.എച്ച്.ഒ നിർമൽ ബോസ്, എസ്.ഐ വിദ്യ.വി, സി.പി.ഒ സിജാസ് ഇബ്രാഹീം എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.