Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊലപാതകശ്രമം; പ്രതി പിടിയിൽ

text_fields
bookmark_border
കൊലപാതകശ്രമം; പ്രതി പിടിയിൽ
cancel

വെള്ളൂർ: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. അറുനൂറ്റിമംഗലം അമ്മുക്കുഴിയിൽ വീട്ടിൽ നിധീഷ് ബേബിയാണ് (23) പിടിയിലായത്. അയൽവാസിയായ സോനു വർഗീസിനെ വടിവാൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

നിധീഷും സോനു വർഗീസും തമ്മിൽ കുടുംബപരമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്നുണ്ടായ വാക്തര്‍ക്കത്തിനൊടുവിലാണ് ആക്രമിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.

വെള്ളൂർ, തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് നിധീഷ്. എസ്.ഐമാരായ ശരണ്യ എസ്. ദേവൻ, വിജയപ്രസാദ്, എ.എസ്.ഐ സജീഷ്, സി.പി.ഒ അജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - murder Attempt; Accused in custody
Next Story