Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊലക്കേസ് പ്രതിക്ക്...

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

text_fields
bookmark_border
കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
cancel
camera_alt

വ​ർ​ഗീ​സ് ഡാ​നിയേൽ

പത്തനംതിട്ട: മുൻ വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. വെച്ചൂച്ചിറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലമുള, കുന്നംമുറി സ്വദേശി പരുവ, കട്ടിക്കൽ എക്സ്-സർവിസ് മെൻ കോളനി ബ്ലോക്ക് നമ്പർ 96ൽ തമ്പി എന്ന വർഗീസ് ഡാനിയേലിനെയാണ് (71) ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ച് പത്തനംതിട്ട അഡീ. ജില്ല സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. വിഷ്ണു വിധി പ്രസ്താവിച്ചത്.

2017 ഓഗസ്റ്റ് മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. മുൻ വൈരാഗ്യം നിമിത്തം അയൽവാസിയായ പരുവ കട്ടിക്കൽ എക്സ് സർവിസ് മെൻ കോളനി ബ്ലോക്ക് നമ്പർ 95ൽ പുരുഷോത്തമൻ നായരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീ. ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അനിൽകുമാർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Life ImprisonmentMurder Case
News Summary - Murder accused sentenced to life imprisonment and fine
Next Story