കൊലക്കേസ് പ്രതി പോക്സോ കേസിൽ അറസ്റ്റിൽ
text_fieldsശംഭു
വള്ളികുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൊലക്കേസ് പ്രതി അറസ്റ്റിൽ. വള്ളികുന്നം വളാച്ചാൽ ശംഭുഭവനത്തിൽ ശംഭുവാണ് (24) അറസ്റ്റിലായത്. കഴിഞ്ഞ 13ന് രാത്രി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിവിൽ താമസിപ്പിക്കുകയായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പാവുമ്പ ക്ഷേത്രത്തിലെ കൊലപാതകം, പോക്സോ അടക്കം നിരവധി കേസുകളിൽ പ്രതിയാണിയാൾ. എസ്.ഐ ജി. ഗോപകുമാർ സി.പി.ഒമാരായ ലാൽ, സജൻ, അനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.