Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപരോളിലിറങ്ങി മുങ്ങിയ...

പരോളിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി

text_fields
bookmark_border
shibu
cancel
camera_alt

ഷിബു

തിരുവനന്തപുരം: കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവെ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. തുമ്പ ശാന്തിനഗർ മണക്കാട്ടുവിളാകം വീട്ടിൽ പീലി ഷിബു എന്ന് വിളിക്കുന്ന ഷിബുവി(45)നെയാണ് തുമ്പ പൊലീസ് ബംഗളൂരുവിൽ നിന്ന്​ അറസ്റ്റ് ചെയ്തത്.

പ്രമാദമായ അപ്രാണി കൃഷ്ണകുമാർ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞുവരവെയാണ് പീലി ഷിബു പരോളിനിറങ്ങിയത്.

പരോൾ കാലാവധി കഴിഞ്ഞിട്ടും ഇയാൾ ജയിലിലേയ്ക്ക് മടങ്ങിപ്പോകാതിരിക്കുകയായിരുന്നു.തുമ്പ എസ്.എച്ച്.ഒ ശിവകുമാർ, എസ്.ഐ ഇൻസമാം, എ.എസ്.ഐ വിനോദ്, എസ്.സി.പി.ഒ ഗോപൻ, സി.പി.ഒ മനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailMurder Cases
News Summary - Murder accused arrested
Next Story