Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമെക്സിക്കൻ വനിതയെ...

മെക്സിക്കൻ വനിതയെ നിരന്തരം ബലാത്സംഗം ചെയ്ത മുംബൈ സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

മുംബൈ: മെക്സിക്കൻ വനിതയെ നിരന്തരം ബലാത്സംഗം ചെയ്ത കേസിൽ മുംബൈ സ്വദേശി അറസ്റ്റിൽ. മുംബൈയിൽ ഡി.ജെയായി പ്രവർത്തിക്കുന്ന 31കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. പരാതിയെ തുടർന്ന് യുവതിയുടെ മാനേജറായ 35കാരനെ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

2019 മുതൽ പല തവണ ഇയാൾ തന്നെ ബലാത്സംഗം ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. പ്രതിയെ പരിചയപ്പെടുന്നത് സമൂഹമാധ്യമം വഴിയാണെന്നും ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും ചില സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്തതായും യുവതി വ്യക്തമാക്കി.

പ്രതി തനിക്ക് അനുചിതമായ ചിത്രങ്ങൾ അയക്കാറുണ്ടെന്നും 2020-ൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടും അയാൾ ശല്യം ചെയ്യുമായിരുന്നെന്നും യുവതി പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, സ്ത്രീയുടെ എളിമയെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയുള്ള ക്രിമിനൽ ബലപ്രയോഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsarrestMexican woman
News Summary - Mumbai police arrest man for repeatedly raping Mexican woman DJ
Next Story