Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുർളയ്ക്ക് സമീപം സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
കുർളയ്ക്ക് സമീപം സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
cancel

മുംബൈ: യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുർള മേഖലയിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. പന്ത്രണ്ടരയോടെയാണ് ഉപേക്ഷിക്കപ്പെട്ടനിലയിൽ സ്യൂട്ട്കേസ് കണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി ഘാട്‌കോപ്പറിലെ രാജവാഡി ആശുപത്രിയിലേക്ക് അയച്ചു.

യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. യുവതിക്ക് ഇരുപത്തിയഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായം വരുമെന്നാണ് പ്രാഥമിക നിഗമനം. ടി-ഷർട്ടും ട്രാക്ക് പാന്‍റുമാണ് വേഷം. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും കൊലയാളിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കുർള പൊലീസിനൊപ്പം ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ പങ്കാളികളാണ്. മരിച്ച യുവതിയെ തിരിച്ചറിയുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നും കാണാതായ സ്ത്രീകളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mumbai Crime: Young Woman's Bagged Dead Body Found In Kurla; Police Suspect Strangulation
Next Story