അമ്മ നോക്കിനിൽക്കെ രണ്ടര വയസ്സുള്ള മകളെ കാമുകൻ പീഡിപ്പിച്ചു, ശ്വാസം മുട്ടിച്ച് കൊന്നു; ക്രൂരത മുംബൈയിൽ
text_fieldsമുംബൈ: അമ്മയുടെ മുന്നിൽവെച്ച് രണ്ടര വയസ്സുള്ള മകളെ കാമുകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മുംബൈയിലെ മൽവാണിയിലാണ് ക്രൂര കൊലപാതകം.
സംഭവത്തിൽ കുട്ടിയുടെ 35 വയസ്സുള്ള മാതാവിനെയും 19കാരനായ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വർഷം മുമ്പ് ഭർത്താവുമായി പിരിഞ്ഞതിനു ശേഷം മാതാവിനൊപ്പമായിരുന്നു പ്രതിയായ സ്ത്രീ താമസിച്ചിരുന്നത്. പിരിയുന്ന സമയം ഗർഭിണിയായിരുന്ന സ്ത്രീ കുറച്ചു മാസങ്ങൾക്ക് ശേഷം പ്രസവിച്ചു. ഇതിനിടെ കൗമാരക്കാരനുമായി പ്രണയത്തിലായി.
സ്ത്രീയും കാമുകനും തൊഴിൽരഹിതരാണ്. ഞായറാഴ്ച രാത്രി സ്ത്രീയുടെ അമ്മ ജോലിക്കായി പുറത്തുപോയ സമയത്ത് കാമുകൻ വീട്ടിലെത്തി. ഈ സമയം കുട്ടി ഉറങ്ങുകയായിരുന്നു. ഇരുവരുടെയും ശബ്ദം കേട്ട് കുട്ടി ഉണർന്നതോടെയാണ് ക്രൂരകൃത്യം നടത്തുന്നത്. അമ്മയുടെ സാന്നിധ്യത്തിൽ ബലാത്സംഗം ചെയ്ത ശേഷം ഇരുവരും ചേർന്ന് കുട്ടിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ബോധം നഷ്ടപ്പെട്ട കുഞ്ഞിനെയുമായി സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഡോക്ടർമാരുടെ ശ്രദ്ധ തെറ്റിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും രഹസ്യഭാഗങ്ങളിലെ മുറിവും മറ്റും ശ്രദ്ധയിൽപെട്ട ഡോക്ടർമാർ പൊലീസിൽ വിവരം അറിയിച്ചു. രണ്ട് പേരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

