Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമകളെ പീഡിപ്പിച്ച കേസിൽ...

മകളെ പീഡിപ്പിച്ച കേസിൽ മാതാവും സുഹൃത്തും അറസ്റ്റിൽ

text_fields
bookmark_border
man arrested for molesting child
cancel
camera_alt

അ​ലി അ​ക്ബ​ർ ഖാ​നെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം മ​ല​പ്പു​റം വ​നി​ത സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു

മലപ്പുറം: മകളെ പീഡിപ്പിച്ച കേസിൽ മാതാവും സുഹൃത്തായ ബാങ്ക് ജീവനക്കാരനും പോക്സോ കേസിൽ അറസ്റ്റിൽ. മാതാവും സഹകരണ ബാങ്ക് ജീവനക്കാരനായ മലപ്പുറം കോഡൂർ ഉമ്മത്തൂർ സ്വദേശി ഒറ്റകത്ത് അലി അക്ബർ ഖാനു(39)മാണ് മലപ്പുറം വനിത സ്റ്റേഷനിൽ അറസ്റ്റിലായത്. 11 വയസ്സായ മകളെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. അമ്മയുടെ അറിവോടെയായിരുന്നു പീഡനം.

സ്കൂളിലെ കൗൺസലിങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസ് മലപ്പുറം വനിത സ്റ്റേഷന് കൈമാറുകയായിരുന്നു. 2021 നവംബർ, ഡിസംബറുകളിലാണ് സംഭവം. അലി അക്ബർ ഖാൻ ജില്ല കോ ഓപ്പറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയാണ്. എസ്.എച്ച്.ഒ പി.എം. സന്ധ്യദേവിക്കാണ് അന്വേഷണ ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Mother and friend arrested in daughter's molestation case
Next Story