Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോ​റി​സ് കോ​യി​ൻ...

മോ​റി​സ് കോ​യി​ൻ ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി മം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ൽ

text_fields
bookmark_border
മോ​റി​സ് കോ​യി​ൻ ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി  മം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ൽ
cancel
camera_alt

സി.​ടി. ഹം​സ​

ബം​ഗ​ളൂ​രു: കോ​ടി​ക​ളു​ടെ മോ​റി​സ് കോ​യി​ൻ ത​ട്ടി​പ്പ് കേ​സി​ൽ മ​ല​പ്പു​റം ഒ​തു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി സി.​ടി. ഹം​സ​യെ (42) മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ല​പ്പു​റം സ്വ​ദേ​ശി കെ. ​നൗ​ഷാ​ദ് മു​ഖ്യ​പ്ര​തി​യാ​യ മോ​റി​സ് കോ​യി​ൻ നി​ക്ഷേ​പ റാ​ക്ക​റ്റി​ലെ ക​ണ്ണി​യാ​യ ഹം​സ വ​ഴി ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ ആ​ൾ മം​ഗ​ളൂ​രു സി​റ്റി സൈ​ബ​ർ ഇ​ക്ക​ണോ​മി​ക് സെ​ല്ലി​ലും നാ​ർ​കോ​ട്ടി​ക് ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും ജ​നു​വ​രി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പൊ​ലീ​സ് അ​സി. ക​മീ​ഷ​ണ​ർ പി.​എ. ഹെ​ഗ്ഡെ, ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്.​എം. ശ്യാം, ​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ന്ദ്ര എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച മ​റ്റു പ​രാ​തി​ക​ളി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 2020 സെ​പ്റ്റം​ബ​ര്‍ 28നാ​ണ് മ​ല​പ്പു​റം പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മോ​റി​സ് കോ​യി​ന്‍ ത​ട്ടി​പ്പ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. തു​ട​ര്‍ന്ന് നി​ഷാ​ദ് അ​റ​സ്റ്റി​ലാ​വു​ക​യും കേ​സി​ല്‍ ജാ​മ്യം നേ​ടു​ക​യും ചെ​യ്തു. ഒ​ളി​വി​ല്‍ പോ​യ നി​ഷാ​ദി​നെ പി​ന്നീ​ട് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. 2021 ന​വം​ബ​റി​ല്‍ ക​ണ്ണൂ​ര്‍, കാ​സ​ര്‍കോ​ട്, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രി​ല്‍നി​ന്ന് നി​ക്ഷേ​പം ശേ​ഖ​രി​ച്ച നി​ഷാ​ദി​ന്റെ ഇ​ട​നി​ല​ക്കാ​രാ​യ ഏ​ഴു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram nativeArrestedMorris Coin Fraud
News Summary - Morris Coin Fraud; Malappuram native Arrested in Mangalore
Next Story