സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം: വിദ്യാർഥിയെ വീണ്ടും ചോദ്യം ചെയ്തു
text_fieldsപുനലൂർ: സഹപാഠികളുടെയും മറ്റും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച വിദ്യാർഥിയെ രണ്ടാം ദിവസവും പുനലൂർ പൊലീസ് ചെയ്ത് വിട്ടയച്ചു. പുനലൂർ ഗവ. പോളിടെക്നിക്കിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻനീയറിങ് വിദ്യാർഥി പുന്നല സ്വദേശി എസ്. അച്യുതനെ (23) ആണ് ചോദ്യം ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്താൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ചിത്രങ്ങൾ എടുത്തു മോർഫ് ചെയ്ത് അയച്ച കുട്ടിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധന നടത്താൻ കോടതി നിർദേശിച്ചാൽ പരിശോധിക്കും. കൂടുതൽ തെളിവുകൾ കണ്ടെത്തിയാൽ അറസ്റ്റ് ഉൾപ്പെടെ നടപടിയുമായി മുന്നോട്ട് പോകും. ഇരകളായ സഹപാഠികളുടെയും മറ്റും പരാതിയെ തുടർന്ന് വിദ്യാർഥിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുന്നലയിലെ കോൺഗ്രസ് നേതാവായ ഉല്ലാസ് കുമാറിനോപ്പം വെള്ളിയാഴ്ച വിദ്യാർഥി സ്റ്റേഷനിൽ ഹാജരായപ്പോഴാണ് ചോദ്യം ചെയ്യലിന് ശേഷം ശനിയാഴ്ച വീണ്ടും ഹാജരാകണമെന്ന് നിർദേശം നൽകി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.
ശനിയാഴ്ച രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ഓഫിസിൽ എത്തിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു. ചിത്രമെടുത്ത് മോർഫിങ് നടത്തിയ വിദ്യാർഥിയുടെ മൊബൈൽ ഫോൺ കോളജ് അധികൃതർ കഴിഞ്ഞ ദിവസം പൊലീസിൽ ഏൽപ്പിച്ചിരുന്നു. സൈബർ സെൽ ഈ ഫോൺ പരിശോധിച്ച് കുട്ടിയുടെ ടെലഗ്രാം അക്കൗണ്ടും കണ്ടെത്തി. വിദ്യാർഥി കുറ്റം ഏൽക്കുകയും കുറെ ചിത്രങ്ങൾ മായ്ച്ചു കളഞ്ഞതായും പൊലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എ.ബി.വി.പി കോളജ് യൂനിറ്റ് വൈസ് പ്രസിഡന്റ് കുടിയായ വിദ്യാർഥിക്കെതിരെ പരാതിയുമായി സഹപാഠികളും കോളജിലെ ചില അധ്യാപികമാരും രംഗത്തുവന്നത്. വിദ്യാർഥിയെ കോളജിൽനിന്ന് അനിശ്ചിതകാല കാലത്തേക്ക് സസ്പെൻഡ് ചെയ്യുകയും നിർബന്ധിത ടി. സി നൽകി വിട്ടയക്കാനും കോളജ് അധികൃതർ തീരുമാനിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

