ഖത്തറിലേക്കു കടത്താൻ ശ്രമിച്ച രണ്ടു കിലോയിലേറെ കഞ്ചാവ് പിടികൂടി
text_fieldsകസ്റ്റംസ് അധികൃതർ പിടികൂടിയ 2.247 കിലോഗ്രാം കഞ്ചാവ്
ദോഹ: ഖത്തറിലേക്കു കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസിലെ തപാൽ കൺസൈൻമെന്റ് കസ്റ്റംസ് വിഭാഗമാണ് 2.247 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.
മെക്കാനിക്കൽ, ഇലക്ട്രോണിക് സ്പെയർപാർട്സുകൾ അടങ്ങിയ പാർസലിനുള്ളിൽനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പാർസൽ പരിശോധിച്ചത്. പിടിച്ചെടുത്തതിന്റെ റിപ്പോർട്ട് നൽകുകയും കള്ളക്കടത്ത് സാധനം അധികൃതർക്ക് കൈമാറുകയും ചെയ്തു.
ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അധികൃതർ എല്ലാ പിന്തുണയും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

