മോഡലുകളുടെ മരണത്തിൽ കൂടുതൽ ദുരൂഹത; റോയ് വയലാട്ട് ഹാജരാക്കിയത് യഥാർഥ ഹാർഡ് ഡിസ്കല്ലെന്ന് പൊലീസ്
text_fieldsകൊച്ചി: കൊച്ചിയിൽ മോഡലുകൾ വാഹനപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് ൈകമാറിയത് യഥാർഥ ഹാർഡ് ഡിസ്കല്ലെന്ന് പൊലീസ്.
അപകടം നടന്ന രാത്രിയിൽ ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് റോയ് നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.തുടർന്ന് ഹോട്ടലുടമ റോയ് വയലാട്ടിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. തെളിവ് നശിപ്പിച്ചതിന് കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഹോട്ടലിലെ ഡിജിറ്റൽ വിഡിയോ റെക്കോഡർ (ഡി.വി.ആർ) പൊലീസിന് റോയ് കൈമാറിയത്. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിപ്പോഴാണ് ഹാർഡ് ഡിസ്കിൽ തിരിമറി നടന്നെന്ന് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് സ്റ്റേഷനിൽ ഹാജരായ റോയിയെ വൈകീട്ട്വരെ ചൊദ്യം ചെയ്തിരുന്നു. അതെ സമയം രണ്ട് ഡി.വി.ആറുകളും ഹോട്ടലുടമ നശിപ്പിച്ചെന്നാണ് ജീവനക്കാർ പൊലീസിന് മൊഴി നൽകിയിരുന്നത്.
നവംബർ ഒന്നിന് പുലർച്ചയാണ് കാർ അപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ, മുൻ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് പിന്നീട് ആശുപത്രിയിലും മരിച്ചു. കാർ ഡ്രൈവർ അബ്ദുൽ റഹ്മാനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യംചെയ്തപ്പോഴാണ് ആഡംബര കാർ പിന്തുടർന്നതായി മൊഴി നൽകിയത്. ഡ്രൈവർ അടക്കം മദ്യപിച്ചാണ് കാറിൽ ഉണ്ടായിരുന്നതെന്നും തെളിഞ്ഞിരുന്നു.
വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാർ ഓടിച്ചിരുന്ന സൈജു, റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരെയും വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. ഹോട്ടലിൽ വെച്ച് മോഡലുകളുമായി എന്തെങ്കിലും വാക്തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് റോയിയോട് ഡി.വി.ആർ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
അതിനിടെ, മോഡലുകളുടെ കാറിനെ പിന്തുടർന്ന ഓഡി കാർ ഇടപ്പള്ളി സ്വദേശിയായ ഫെബി പോളിെൻറ പേരിലുള്ളതാണെന്ന് പുറത്തുവന്നു. ഇത് സൈജുവിന് വിറ്റതാണെങ്കിലും ഉടമസ്ഥത മാറ്റിയിട്ടില്ലെന്ന് ഫെബി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.അൻസി കബീറിെൻറ പിതാവ് അബ്ദുൽ കബീറും ബന്ധുക്കളും കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടിരുന്നു.
കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പ്രത്യേക സംഘം അന്വേഷിച്ച് ദുരൂഹത പുറത്തുകൊണ്ടുവരണം. ഹോട്ടലില്‍ ഉണ്ടായിരുന്നവരെയും അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും വി.ഡി.സതീശന് ആവശ്യപ്പെട്ടു.