മന്ത്രവാദിനിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്
text_fieldsകോന്നി: കഴിഞ്ഞ ദിവസം അറസ്റ്റിലായ മലയാലപ്പുഴയിലെ മന്ത്രവാദിനിക്കെതിരായി കൂടുതൽ തെളിവുകൾ പുറത്ത്. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്നാണ് ഇവർക്കെതിരെ നാട്ടുകാർ സംഘടിക്കുകയും തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്. എന്നാൽ, ഇപ്പോൾ സ്ത്രീയെ മർദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ സ്ത്രീയെ അടിക്കുകയും മുടിക്ക് കുത്തിപ്പിടിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. ഇതിനെ തുടർന്ന് പൊലീസ് ഇരയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മന്ത്രവാദിനി പിടിയിലായ സംഭവത്തിൽ നാലു ദിവസം മാത്രമാണ് റിമാൻഡ് കാലാവധി. മലയാലപ്പുഴയിലെ സംഭവത്തിന് പിന്നാലെ ചെങ്ങറയിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നതായും വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതിനെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

