Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെണ്‍വാണിഭവും...

പെണ്‍വാണിഭവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച്​ മസാജിങ്ങും; മോൻസണിനെതിരെ വേറെയും പരാതികൾ

text_fields
bookmark_border
monson mavunkal
cancel

കൊച്ചി: പുരാവസ്തുക്കളുടെ പേരിൽ കോടികൾ തട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെതിരെ വേറെയും നിരവധി പരാതികൾ. കലൂരിലെ ഇയാളുടെ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള മസാജിങ്ങും നടന്നിരു​െന്നന്നാണ് പരാതിയില്‍ പറയുന്നത്.

വിദ്യാഭ്യാസം നല്‍കാമെന്ന് പറഞ്ഞ് ദുരുദ്ദേശ്യത്തോടെ പെണ്‍കുട്ടികളെ ചെന്നൈയില്‍ താമസിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഇതോടൊപ്പം സാമ്പത്തിക തട്ടിപ്പ്, സ്വര്‍ണക്കടത്ത്, മനുഷ്യക്കടത്ത് എന്നിവ നടന്നതായും ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.ആലപ്പുഴ സ്വദേശിയായ ഷാജി ചെറായിലാണ് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നൽകിയത്.




Show Full Article
TAGS:Monson Mavunkal 
News Summary - more complaints against monson
Next Story