പേരോട് സദാചാര അക്രമം; ഒരാൾകൂടി അറസ്റ്റിൽ
text_fieldsഅബ്ദുൽ റാസിഖ്
നാദാപുരം: പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര അക്രമം നടത്തിയ കേസിൽ ഒരാൾകൂടി പൊലീസ് പിടിയിൽ. പേരോട് സ്വദേശി കുഞ്ഞിപ്പുരയിൽ അബ്ദുൽ റാസിഖിനെയാണ് (40) നാദാപുരം സി.ഐയും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതി വീട്ടിലെത്തിയ വിവരമറിഞ്ഞ് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. നോമ്പിന്റെ തലേദിവസമാണ് പേരോട് യുവതിയുടെ വീട്ടിലെത്തിയ കൂത്തുപറമ്പ് സ്വദേശിയെ ഇരുപതോളം വരുന്ന സംഘം വീടുകയറി അക്രമിച്ച് ഗുരുതര പരിക്കേൽപിച്ചത്. കേസിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥിയടക്കം മൂന്നുപേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതി അക്രമത്തിനുശേഷം വിദേശത്തേക്ക് കടന്നു. മറ്റു 15 പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.