മോൻസൺ:കാൽ നൂറ്റാണ്ട് മുമ്പ് ഇടുക്കിയിൽനിന്ന് തട്ടിയത് ലക്ഷങ്ങൾ, രാജകുമാരിയിലാണ് തട്ടിപ്പുകളുടെ തുടക്കം
text_fieldsമോൻസൺ
അടിമാലി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് പ്രതി മോൻസൺ മാവുങ്കൽ 25 വർഷം മുമ്പ് സാധാരണക്കാരെ കബളിപ്പിച്ച് ഇടുക്കിയിൽനിന്ന് തട്ടിയത് ലക്ഷങ്ങൾ. ഇടുക്കി രാജകുമാരി കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ മോൻസണിെൻറ പ്രവർത്തനം. ഭാര്യക്ക് രാജകുമാരിയിലെ സ്വകാര്യ സ്കൂളിൽ ജോലി കിട്ടിയതോടെയാണ് ഇവിടെയെത്തിയത്. രാജകുമാരി ടൗണിനു സമീപം വീടുവെച്ച് താമസമാക്കിയ മോൻസൺ രാജകുമാരി പഞ്ചായത്ത് ഒാഫിസിനടുത്ത് ചെയിൻ സർവേ സ്കൂൾ തുടങ്ങി. ഇതിനു സമാന്തരമായി െസക്കൻഡ് ഹാൻഡ് വാഹനങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വിൽപനയിലൂടെ തട്ടിപ്പുകളും ആരംഭിച്ചു.
മറ്റ് ജില്ലകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് സെക്കൻഡ് ഹാൻഡ് ടെലിവിഷൻ സെറ്റുകൾ എത്തിച്ചുനൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽനിന്ന് പണം വാങ്ങി. പുതിയ ടി.വിയെന്ന് വിശ്വസിപ്പിച്ച് പഴയ ടി.വി നൽകിയും തട്ടിപ്പ് നടത്തി. പിന്നീട് സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപനയിലേക്ക് കടന്നു. അരലക്ഷം മുതൽ രണ്ടര ലക്ഷംവരെയാണ് ഒാരോരുത്തരിൽനിന്നും വാങ്ങിയത്. പലർക്കും ടി.വിയോ കാറോ കിട്ടിയില്ല. സ്വർണം നൽകാമെന്ന് പറഞ്ഞ് രാജകുമാരിയിലെ ഒരു ജ്വല്ലറി ഉടമയിൽനിന്ന് പണം തട്ടിയെടുത്തതായും പറയുന്നു.
പണം നഷ്ടപ്പെട്ടിട്ടും പലരും പരാതി നൽകാൻ തയാറായില്ല. മോൻസണുമായുള്ള ഇടപാടുകൾക്ക് രേഖകളില്ലാത്തതായിരുന്നു കാരണം. ഭാര്യ ജോലിയിൽനിന്ന് സ്വയം പിരിഞ്ഞതോടെയാണ് മോൻസൺ ചേർത്തലയിലേക്കും തുടർന്ന് കൊച്ചിയിലേക്കും താമസം മാറിയത്. എങ്കിലും അംഗരക്ഷകരുടെയും ആഡംബര വാഹനങ്ങളുടെയും അകമ്പടിയോടെ ഇടക്കിടെ രാജകുമാരി സന്ദർശിക്കാറുണ്ടായിരുന്നു എന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

