മോൻസൺ മാവുങ്കലിനെ കസ്റ്റഡിയിൽ വിട്ടു
text_fieldsകൊച്ചി: മോൻസൺ മാവുങ്കലിനെ മൂന്നുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. അഞ്ചുദിവസമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടതെങ്കിലും എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി മാത്രം അനുവദിക്കുകയായിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ കോടതി രാവിലെതന്നെ തള്ളിയിരുന്നു.
രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രതിയെ വൈകീട്ട് നാലോടെയാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. പ്രതിയുടെ ശാരീരികാവസ്ഥ പരിഗണിച്ചുകൂടിയാണ് കസ്റ്റഡി മൂന്നുദിവസമാക്കിയത്. അന്വേഷണം പൂർത്തിയായില്ലെങ്കിൽ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡി നീട്ടി വാങ്ങും.

