Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണത്തെച്ചൊല്ലി തർക്കം; ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പറമ്പിൽ തള്ളി

text_fields
bookmark_border
Money Dispute Ends in Wife’s Death
cancel

ബംഗളുരു: ആളൊഴിഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ മൃതദേഹം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്. ഒഡീഷ സ്വദേശിനിയായ അനസൂയ ബെഹറ (28) ആണ് കൊല്ലപ്പെട്ടത്. ബിഹാർ സ്വദേശിയായ ഭർത്താവ് സാഗർ ചന്ദ്ര റാവത്താണ് പ്രതി. സാമ്പത്തിക തർക്കത്തെ തുടർന്ന് ഇയാൾ അനസൂയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഷീറ്റിൽ പൊതിഞ്ഞു ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹത്തിൽ അവശേഷിച്ചിരുന്ന ഒരു വസ്ത്രത്തിന്റെ ടാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്.

പ്രണയവിവാഹിതരായ ഈ ദമ്പതികൾ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബംഗളൂരുവിലേക്ക് താമസം മാറിയത്. സാഗർ ഹോട്ടൽ ജീവനക്കാരനായും അനസൂയ വസ്ത്രവ്യാപാര സ്ഥാപനത്തിലും ജോലി ചെയ്തുവരികയായിരുന്നു. ഇവർക്കിടയിൽ പണത്തെച്ചൊല്ലി നിരന്തരം തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആഗസ്റ്റ് 11നുണ്ടായ വഴക്കിനൊടുവിൽ സാഗർ അനസൂയയെ ക്രൂരമായി മർദിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം മൂന്ന് ദിവസത്തോളം പ്രതി വീട്ടിൽ തന്നെ ഒളിപ്പിച്ചുവെച്ചു. പിന്നീട് ഒരു ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കട്ടിലിനുള്ളിലാക്കി, ഒരു വാഹനം വാടകക്കെടുത്ത് ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി തള്ളുകയായിരുന്നു. സെപ്റ്റംബർ രണ്ടിന് പറമ്പ് വൃത്തിയാക്കാൻ വന്ന ശുചീകരണ തൊഴിലാളികളാണ് പജീർണിച്ച അവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത്.

ശരീരത്തിൽ നിന്ന് ലഭിച്ച വസ്ത്രത്തിന്റെ ടാഗ് ഒരു പ്രമുഖ മാളിൽ നിന്നുള്ളതാണെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് മാളിലെ വിവരങ്ങൾ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് അനസൂയയാണെന്ന് സ്ഥിരീകരിച്ചത്. ഭാര്യയെ കാണാതായിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ജോലിക്ക് പോയിരുന്ന സാഗറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Money Dispute Ends in Wife’s Death
Next Story