ഭിന്നശേഷിക്കാരനായ യുവാവിനെ പീഡിപ്പിച്ച റിട്ട. പൊലീസ് മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
text_fieldsവിശ്വനാഥൻ
വെള്ളിമാട്കുന്ന്: ഭിന്നശേഷിക്കാരനായ യുവാവിനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്ന കേസിൽ റിട്ട. പൊലീസ് മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെലവൂർ പൊയിൽതാഴം ഭരതൻ ബസാർ കേദാരത്തിൽ വിശ്വനാഥനെ (73)യാണ് ചേവായൂർ എസ്.ഐ സുനിൽകുമാർ അറസ്റ്റ് ചെയ്തത്.
സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ അക്കൗണ്ട്സ് ഓഫിസറായിരുന്നു ഇയാൾ. കഴിഞ്ഞദിവസം രാത്രി കസ്റ്റഡിയിലെടുത്ത വിശ്വനാഥനെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വീടിനു സമീപത്തുള്ള യുവാവിനെയാണ് ഇയാൾ പീഡിപ്പിച്ചതായി പരാതിയുള്ളത്. ഇയാളെ പരിശോധനക്ക് വിധേയമാക്കി. ചേവായൂർ എസ്.ഐ ഷാൻ എസിനാണ് അന്വേഷണ ചുമതല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

