Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗ്രാമ പഞ്ചായത്ത്...

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിച്ചതായി യുവതിയുടെ പരാതി

text_fields
bookmark_border
Molestation
cancel

പോത്തൻകോട്​ (തിരുവനന്തപുരം): ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പോത്തൻകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽ വി. അബ്ബാസിനെതിരെയാണ് പരാതി നൽകിയത്.

പഞ്ചായത്ത് ഓഫിസിൽവെച്ചും യാത്രകൾക്കിടയിലും തന്നെ പലതവണ ശാരീരികമായി ഉപദ്രവിച്ചു എന്ന്​ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും യുവതി പോത്തൻകോട് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്​. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഐ.പി.സി 354,506 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

എന്നാൽ, മനപൂർവം തനിക്കെതിരെ യുവതി വ്യാജ പരാതി നൽകുകയായിരുന്നുവെന്നാണ് സെക്രട്ടറിയുടെ ​പ്രതികരണം. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പ് തല നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MolestationPothencodeGrama Panchayat Secretary
News Summary - Molestation Complaint Against Grama Panchayat Secretary
Next Story