Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഹൻദാസ് കൊല: പ്രതിയുമായി തെളിവെടുപ്പ് നടത്തി
text_fieldsbookmark_border
മോഹൻദാസ് കൊലക്കേസിൽ പ്രതി രജീഷുമായി പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോൾ
തിരുവമ്പാടി: തിരുവമ്പാടി മരക്കാട്ടു പുറത്ത് ചാലിൽ തൊടികയിൽ മോഹൻദാസ് (58) കൊലക്കേസിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി ചാലിൽ തൊടികയിൽ രജിഷ് (36 )നെ കൊല നടന്ന മരക്കാട്ടുപുറം ചാലിൽ തൊടികയിൽ പ്രദേശത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
തിരുവമ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ സുമിത്ത് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വാക്ക് തർക്കത്തിനിടെയുണ്ടായ മർദനത്തിൽ പരിക്കേറ്റ് മോഹൻ ദാസ് ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച താമരശ്ശേരി ഡി.വൈ.എസ്.പി. ഓഫീസിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് പ്രതി രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

