Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ മോഷണം: അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

text_fields
bookmark_border
മൊബൈൽ മോഷണം: അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
cancel

കൊച്ചി: മൊബൈൽ മോഷണക്കേസിൽ അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ ഉത്തർ ഡിഞ്ച്പുർ ലോഡൻ പോസ്റ്റിൽ റാഹിക്(24), അലി മുഹമ്മദ് (18) എന്നിവരാണ് പിടിയിലായത്. എറണാകുളം മേനക ഭാഗത്ത് രാത്രികാല പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ട് ഇവരെ പരിശോധിച്ചപ്പോഴാണ് മൂന്ന് ആപ്പിൾ ഐ ഫോണുകൾ കണ്ടെടുത്തത്.

സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ വിജയ്ശങ്കറിന്‍റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോൾ എം.ജി റോഡിലെ ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന ഫ്ലാറ്റിൽ കയറി മോഷ്ടിച്ചതാണെന്ന് വ്യക്തമായി. മൂന്ന് ലക്ഷം രൂപ വില വരുന്ന മൊബൈൽ ഫോണുകളാണ് പ്രതികളിൽനിന്ന് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. എറണാകുളം സെൻട്രൽ പൊലീസ് പ്രിൻസിപ്പൽ എസ്.ഐ കെ.പി. അഖിൽ, സബ് ഇൻസ്പെക്ടർ സി. ശരത്, ശ്യാം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mobile Theft: Interstate Workers Arrested
Next Story