മൊബൈൽ ഫോൺ മോഷണം; അനിയൻ ബാവ പിടിയിൽ
text_fieldsഅനിയൻ ബാവ എന്ന പനച്ചിക്കൽ ദിനേശൻ
ആറളം: വെളിമാനത്ത് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ.
കഴിഞ്ഞ 10ന് വെളിമാനത്തെ വീട്ടിൽ നിന്നും നാലു മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അനിയൻ ബാവ എന്ന വെളിമാനം കോളനിയിലെ പനച്ചിക്കൽ ദിനേശി (19)നെയാണ് ആറളം പൊലീസ് ഇൻസ്പെക്ടർ അരുൺദാസ്, സബ് ഇൻസ്പെക്ടർ ഇ.എസ്. പ്രസാദ്, എ.എസ്.ഐ അബ്ദുൽ നാസർ എന്നിവരുടെ നേതൃത്യത്തിലുള്ള സംഘം പിടികൂടിയത്.
അടിപിടി, മോഷണം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

