മൊബൈല്‍ ഫോൺ മോഷണം: രണ്ടുപേർ പിടിയിൽ
text_fieldsനൗഷാദ്, നസീര്‍
വൈപ്പിന്‍: മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന രണ്ടംഗ സംഘത്തെ ഞാറക്കല്‍ പൊലീസ് പിടികൂടി. മട്ടാഞ്ചേരി സ്വദേശികളും സൗത്ത് പുതുവൈപ്പ് ഭാഗത്ത് വാടകക്ക് താമസിക്കുന്നവരുമായ പുത്തന്‍വീട്ടില്‍ നസീര്‍(40), സുഹൃത്ത് നൗഷാദ് (35) എന്നിവരാണ് അറസ്റ്റിലായത്. മാലിപ്പുറത്തെ നിര്‍മാണ സൈറ്റില്‍നിന്ന് അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടംഗസംഘം കുടുങ്ങിയത്. കാണാതായ മൊബൈല്‍ ഫോണുകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കൂടാതെ ഇരുപത്തഞ്ചോളം മൊബൈല്‍ ഫോണുകള്‍, ബ്ലൂ ടൂത്ത് ഇയര്‍ ഫോണുകള്‍, യാത്രബാഗുകള് എന്നിവയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ബാഗ് സഹിതം മോഷണം നടത്തി ആവശ്യമില്ലാത്ത സാധനങ്ങള്‍ കത്തിച്ചുകളയുകയാണ് പതിവ്. ലഹരിക്ക് അടിമയാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.