മൊബൈൽ ഫോൺ മോഷണം; നാലുപേർ പിടിയിൽ
text_fieldsകളമശ്ശേരി: എ.കെ.ജി റോഡിൽ വീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ നാലുപേർ പിടിയിൽ. തൃക്കാക്കര കരിമക്കാട് തോപ്പിൽ പറമ്പിൽ സുർജിത് (18), പത്തടിപ്പാലം ചങ്ങമ്പുഴ നഗർ കുടിയിരിക്കൽ പ്രവീൺ (19), വട്ടേക്കുന്നം മസ്ജിദ് റോഡ്, പള്ളിപ്പറമ്പിൽ സഫർ (20), ഇടപ്പള്ളി ബി.എം നഗർ, ഇരുകാട്ടുപറമ്പിൽ ലബീബ് (20) എന്നിവരെ കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
എ.കെ.ജി റോഡിൽ വാടകക്ക് താമസിച്ചിരുന്ന ഇടുക്കി സ്വദേശിയുടെ മൊബൈലാണ് ഇവർ കവർന്നത്.പ്രതികൾ രാത്രി കറങ്ങിനടന്ന് തുറന്നു കിടക്കുന്ന വീടുകളിലും ഹോസ്റ്റലുകളിലും കയറി മോഷണം നടത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. പ്രവീൺ വാഹനമോഷണ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

