Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കിലെത്തിയ സംഘം മൊബൈല്‍ ഫോണ്‍ കവർന്നു

text_fields
bookmark_border
ബൈക്കിലെത്തിയ സംഘം മൊബൈല്‍ ഫോണ്‍ കവർന്നു
cancel
camera_alt

മോഷ്​ടാക്കളുടെ സി.സി.ടി.വി ദൃശ്യം

ചെറായി: ബൈക്കിലെത്തിയ യുവാക്കള്‍ പതിനഞ്ചുകാര​െൻറ പക്കല്‍നിന്ന്​ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്നു. കഴിഞ്ഞ ദിവസം ചെറായി ബീച്ച് റോഡില്‍ വലിയവീട്ടില്‍ കുന്ന് ക്ഷേത്രത്തിന് സമീപമാണ് സംഭവം.

അറുകാട് അര്‍ജുന്‍ സന്തോഷി​െൻറ പക്കല്‍ നിന്നാണ് ഫോണ്‍ തട്ടിയത്. നടന്നു പോയ അര്‍ജുനോട് ആരെയോ വിളിക്കാനാണെന്ന് പറഞ്ഞ്​ ഫോണ്‍ വാങ്ങുകയും ഉടൻ ബൈക്ക് വിട്ടുപോകുകയുമായിരുന്നു. 19,000 രൂപ വില വരുന്ന ഫോണാണ് നഷ്​ടപ്പെട്ടത്. കറുപ്പും നീലയും നിറമുള്ള പള്‍സര്‍ എൻ.എസ് -200 ബൈക്കിലാണ് യുവാക്കള്‍ എത്തിയത്. മുനമ്പം പൊലീസ്​ കേസെടുത്തു. പരിസരത്തെ സി.സി.ടി.വി കാമറ ദൃശ്യത്തിൽനിന്ന്​ പ്രതികളെ തിരിച്ചറിഞ്ഞു. ഇരുവരും ഒളിവിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mobile phone stolen
Next Story