മംഗളൂരു ആൾകൂട്ട കൊലക്കേസ്; പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് അഷ്റഫിന്‍റെ സഹോദരൻ
text_fieldsഅഷ്റഫ്
മംഗളൂരു: മംഗളൂരുവിലെ കുടുപ്പുവിൽ ക്രിക്കറ്റ് മത്സരത്തിനിടെ നടന്ന ആൾക്കൂട്ട കൊലപാതക കേസിൽ നിഷ്പക്ഷമായ അന്വേഷണവും നീതിയും ആവശ്യപ്പെട്ട് ഇരയുടെ സഹോദരൻ മന്ത്രി ദിനേശ് ഗുണ്ടു റാവുവിന് നിവേദനം സമർപ്പിച്ചു. കേരളത്തിലെ വയനാട് ജില്ലയിലെ പുൽപ്പള്ളി സ്വദേശിയായിരുന്നു ആൾക്കൂട്ട കൊലപാതകത്തിനിരയായ അഷ്റഫ്.
ഏപ്രിൽ 27 ന് മംഗളൂരുവിലെ കുഡുപ്പുവിനടുത്ത് എന്റെ സഹോദരൻ അഷ്‌റഫ് കൊല്ലപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതിലും അന്വേഷണത്തിലും നടപടിക്രമപരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേരെ സസ്പൻഡ് ചെയ്യുന്നതിലേക്ക് വരെ എത്തിച്ചുവെന്നും സഹോദരൻ പറഞ്ഞു.
ഇതുവരെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ലെന്നും നിഷ്പക്ഷമായ അന്വേഷണത്തിനായി പുതിയ ഒഫീസറെ നിയമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ആൾക്കൂട്ട കൊലപാതക കേസുകളിൽ ഇരയുടെ കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാരം ഉടൻ പ്രഖ്യാപിക്കണമെന്നും അദ്ദേഹം അപ്പീലിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

