വിജിൽ തിരോധാനക്കേസിൽ വഴിത്തിരിവ്; സരോവരത്തെ ചതുപ്പിൽ അസ്ഥി കണ്ടെത്തി, കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും
text_fieldsകോഴിക്കോട്: ആറുവർഷം മുൻപ് കാണാതായ കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിന്റെതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. സരോവരത്തെ ചതുപ്പിൽ നിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്.
മൃതദേഹം ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തിയെന്ന സുഹൃത്തുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. തുടർച്ചയായ ഏഴാം ദിവസത്തെ തിരച്ചിലിലാണ് അസ്ഥി കണ്ടെത്തിയത്. വിജിലിന്റെതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന തിരച്ചിലിൽ വിജിലിന്റെതെന്ന് കരുതുന്ന ഒരു ഷൂ കണ്ടെത്തിയിരുന്നു.
മരിച്ച വിജിലിന്റെ സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരാണ് എലത്തൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതി പ്രതിയായ രഞ്ജിത്തിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. അമിത ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ചെളിയിൽ താഴ്‌ത്തുകയായിരുന്നുവെന്നാണ് മൊഴി. മൃതദേഹം കെട്ടിത്താഴ്ത്താനുപയോഗിച്ച കല്ലുകൾ രാവിലെ കണ്ടെത്തിയിരുന്നു.
കേസില്‍ അറസ്റ്റിലായ പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കാനിരിക്കെയാണ് പുതിയ വഴിത്തിരിവ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍വാങ്ങിയത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി അസ്ഥികള്‍ ഒഴുക്കിയെന്ന് പ്രതികള്‍ മൊഴിനല്‍കിയ വരയ്ക്കല്‍ ബീച്ചില്‍ പ്രതികളായ വാഴത്തിരുത്തി കുളങ്ങരക്കണ്ടിമീത്തല്‍ കെ.കെ. നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നിവരുമായി തെളിവെടുപ്പുനടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

