Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണാതായ യുവാവിനെ തേടി പൊലീസ് എത്തിയത് കള്ളനോട്ട് കേന്ദ്രത്തിൽ! കൊല്ലത്ത് പ്രിന്ററും വ്യാജനോട്ടുകളും കണ്ടെത്തി, ഒരാൾ പിടിയിൽ

text_fields
bookmark_border
രണ്ടര കോടി വ്യാജനോട്ടുകൾ നിർമിക്കാനായിരുന്നു പദ്ധതി
കാണാതായ യുവാവിനെ തേടി പൊലീസ് എത്തിയത് കള്ളനോട്ട് കേന്ദ്രത്തിൽ! കൊല്ലത്ത് പ്രിന്ററും വ്യാജനോട്ടുകളും കണ്ടെത്തി, ഒരാൾ പിടിയിൽ
cancel

കൊല്ലം: കാണാതായ യുവാവിനെ കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് കോടികളുടെ കള്ളനോട്ട് അച്ചടിക്കുന്ന കേന്ദ്രത്തിൽ. സംഭവത്തിൽ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര വാടി കല്ലേലിവയൽ പുരയിടത്തിൽ സിബിയോണിനെ (37) പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ടര കോടി രൂപയുടെ വ്യാജ കറൻസിയുടെ നിർമാണ ഉപകരണങ്ങളും മറ്റും പൊലീസ് കണ്ടെടുത്തു.

വ്യജനോട്ടുകൾ നിർമിക്കാനുപയോഗിച്ച ഡിജിറ്റൽ പ്രിന്റർ, 500 രൂപയുടെ വലിപ്പത്തിൽ മുറിച്ചുവെച്ച നൂറുകണക്കിന് പേപ്പർ കെട്ടുകൾ, കറൻസി എണ്ണുന്ന യന്ത്രം എന്നിവ വീടിനുള്ളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. രണ്ടര കോടി രൂപയുടെ വ്യാജ നോട്ടുകൾ നിർമിക്കാനുള്ള സാമഗ്രികളാണ് ഇവയെന്ന് പോലീസ് അറിയിച്ചു. കൂടാതെ, വീട്ടിൽ നിന്ന് 43 പവൻ സ്വർണാഭരണങ്ങളും 4.32 ലക്ഷം രൂപയും സ്വർണ വാച്ച് ഉൾപ്പെടെയുള്ള വിലകൂടിയ ആഡംബര വാച്ചുകളും കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി കൊല്ലം സിറ്റി ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കള്ളനോട്ട് നിർമാണ യൂനിറ്റ് കണ്ടെത്തിയത്.

കഴിഞ്ഞ ഒക്ടോബർ 16ന് സിബിയോണിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ ടിൻസി പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിബിയോണിനെ അഷ്ടമുടി ഭാഗത്തുനിന്ന് തട്ടികൊണ്ടുപോയതായും സ്വർണാഭരണങ്ങളടക്കം കവർന്നതായും വ്യക്തമായത്.

ആദർശ് എന്നയാളാണ് സിബിയോണിനെ വിളിച്ചുവരുത്തിയതെന്ന് കണ്ടെത്തിയ പൊലീസ്, തുടരന്വേഷണം നടത്തുന്നതിനിടയിൽ സിബിയോൺ തിരിച്ചെത്തുകയും സംഭവം വിശദീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സിബിയോണിനെ ചോദ്യം ചെയ്തതിൽ ഹവാല ഇടപാടുകളുമായും മറ്റ് അനധികൃത പ്രവർത്തനങ്ങളുമായും ബന്ധമുണ്ടെന്ന സൂചന പൊലീസിന് ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സിബിയോണിന്റെ വീട്ടിൽ പരിശോധന നടത്തിയത്.

ആറ്റിങ്ങൽ സ്വദേശിയായ രവി എന്നയാളാണ് 30 ലക്ഷം രൂപ വാങ്ങി തനിക്ക് പ്രിന്റിങ് സാമഗ്രികൾ എത്തിച്ചുനൽകിയതെന്ന് സിബിയോൺ മൊഴി നൽകി. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ ഒളിവിൽ കഴിയുന്ന രവിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും വ്യാജ കറൻസി റാക്കറ്റിന്റെ വേരുകൾ തേടി വിശദമായ അന്വേഷണം നടന്നു വരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Missing Person Probe in Kollam; Digital Printer and Fake Notes Seized
Next Story