Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോശം പെരുമാറ്റം...

മോശം പെരുമാറ്റം ചോദ്യംചെയ്ത പെൺകുട്ടികൾക്ക്​ ​ക്രൂരമർദനം; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
മോശം പെരുമാറ്റം ചോദ്യംചെയ്ത പെൺകുട്ടികൾക്ക്​ ​ക്രൂരമർദനം; മൂന്നുപേർ പിടിയിൽ
cancel

കൊച്ചി: മോശം പെരുമാറ്റം ചോദ്യംചെയ്ത പെൺകുട്ടികളെ സംഘം ചേർന്ന്​ ക്രൂരമായി മർദിച്ചെന്ന്​ പരാതി. സംഭവത്തിൽ മൂന്ന്​ പ്രതികളെ അറസ്റ്റ്​ ചെയ്തു. പാലക്കാട് സ്വദേശികളായ അരുൺ, സാബിത്ത്, മലപ്പുറം സ്വദേശി ആൽബിൻ സൈമൺ എന്നിവരെയാണ്​ എറണാകുളം നോർത്ത്​ പൊലീസ്​ പിടികൂടിയത്​. മറ്റു​ പ്രതികൾക്കായി അന്വേഷണം തുടരുന്നു.

ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ എറണാകുളം കലൂരിലാണ്​ സംഭവം. സുഹൃത്തുക്കളായ രണ്ടു​ പെൺകുട്ടികൾ തങ്ങൾ താമസിച്ചിരുന്ന സ്ഥലത്തിന്​ സമീപത്തെ കടയിലേക്ക്​ ചായ കുടിക്കാൻ കലൂർ ചക്കാലപ്പാടം റോഡിലൂടെ നടന്നുപോകുകയായിരുന്നു. ഈ സമയം എതിരെ വന്ന രണ്ടു സ്ത്രീകൾ ഉൾപ്പെടുന്ന പത്തംഗം സംഘമാണ്​ ആക്രമണം നടത്തിയത്​. സംഘത്തിലുണ്ടായിരുന്ന കലൂർ ലിബർട്ടി ലൈനിൽ ഹൈലാൻഡ് ലോഡ്ജ് നടത്തിപ്പുകാരൻ മണ്ണാർക്കാട് സ്വദേശി അക്ബർ അലി പെൺകുട്ടികളിലൊരാളെ ആംഗ്യം കാണിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തത്രെ. ഇത്​ ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു.

സംഭവം ചിത്രീകരിക്കാൻ തുടങ്ങിയപ്പോൾ അക്​ബർ അലി പെൺകുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ്​ പൊട്ടിക്കുകയും മർദിക്കുകയും ചെയ്തു. നിലത്തുനിന്ന്​ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ മുടിക്ക് പിടിച്ച് കറക്കി നിലത്തെറിയാൻ ശ്രമിച്ചതായും നെഞ്ചിൽ ചവിട്ടിയതായും വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

ഹോസ്റ്റലിലേക്ക്​ പോയ പെൺകുട്ടികളെ പിന്തുടർന്നും ആക്രമിക്കാൻ ശ്രമമുണ്ടായി. കഴുത്തിൽ ഉൾപ്പെടെ പരിക്കേറ്റ പെൺകുട്ടി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്​. സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങളാണ്​ പ്രതികൾക്കെതിരെ ചുമത്തിയത്​. അതേസമയം, സ്ഥലത്തെത്തിയ പൊലീസുകാർ എന്തിനാണ് ഈ സമയത്ത് പുറത്തിറങ്ങിയതെന്ന്​ ചോദിക്കുകയും പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയെ കുറ്റപ്പെടുത്തുകയും ചെയ്തതായും പറയപ്പെടുന്നു. എന്നാൽ, ഇതുസംബന്ധിച്ച്​ പരാതി ലഭിച്ചില്ലെന്നാണ്​ പൊലീസ്​ പറയുന്നത്​. ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഒന്നാം പ്രതി അക്​ബർ അലിയടക്കം മറ്റു​ പ്രതികൾക്കായി പൊലീസ്​ അന്വേഷണം ഊർജിതമാക്കി. ആക്രമണം നടന്ന പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനാണ്​ ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceCrime NewsQUESTIONINGGirlsarrestedbeatingMisbehavior
News Summary - Three arrested for brutally beating girls who questioned them about their bad behavior
Next Story