Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാലു വയസുകാരൻ വീടിന്​...

നാലു വയസുകാരൻ വീടിന്​ മുന്നിൽ മൂത്രമൊഴിച്ചതിന്​ കൗമാരക്കാരൻ യുവതിയെ ​ബ്ലേഡുകൊണ്ട്​ ആക്രമിച്ച്​ കൊലപ്പെടുത്തി

text_fields
bookmark_border
blade attack
cancel

ന്യൂഡൽഹി: നാലു വയസുകാരൻ അയൽവാസിയുടെ വീടിന്​ മുമ്പിൽ മൂത്രമൊഴിച്ചതിന്​ 33കാരിക്ക്​ നൽകേണ്ടി വന്നത്​ സ്വന്തം ജീവൻ. ഈസ്റ്റ്​ ഡൽഹിയിലെ അമാൻ വിഹാറിലാണ്​ സംഭവം. അയൽവാസിയായ കൗമാരക്കാരനാണ്​ സാവിത്ര റാണയെ (പ്രിയ) ബ്ലേഡുകൊണ്ട്​ ആക്രമിച്ച്​ ​കൊലപ്പെടുത്തിയത്​.

​കുറച്ച്​ ദിവസങ്ങൾക്ക്​ മുമ്പാണ്​ സാവിത്രിയുടെ മകൻ അയൽവാസിയുടെ വീടിന്​ മുമ്പിൽ മൂത്രമൊഴിച്ചത്​. ഇത്​ വലിയ വഴക്കായി മാറി. പ്രായപൂർത്തിയാകാത്ത ബാലനും വഴക്കിൽ ഇടപെട്ടിരുന്നു. സമീപവാസികളും കടയുടമകളും ഇടപെട്ട്​ പ്രശ്​നം അവിടെ വെച്ച്​ പരിഹാരമാക്കി.

എന്നാൽ, ആഗസ്റ്റ്​ 10ന്​ രാത്രി 11.30ന്​ സാവിത്രിയുടെ കടയിലെത്തി പ്രതി വിഷയം സംസാരിച്ചു. പരിഹാരമാകാതെ വന്നതോടെ റാണയെ ബ്ലേഡ്​ കൊണ്ട്​ ആക്രമിച്ച ശേഷം പ്രതി സ്​ഥലം കാലിയാക്കിയതായി ഡി.സി.പി പ്രണവ്​ തയാൽ പറഞ്ഞു. മാരകമായ പരിക്കിനെ തുടർന്നാണ്​​ യുവതി മരിച്ചത്​. പ്രതിയെ പൊലീസ്​ കസ്റ്റഡിയിലെടുത്തു. പൊലീസ്​ കേസ്​ അന്വേഷിച്ച്​ വരികയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurder CasesurinationMinor boy
News Summary - minor kills woman after four Year-Old Son Urinates In Front Of Neighbour
Next Story