Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമാതാവിന്റെ ഒത്താശയോടെ...

മാതാവിന്റെ ഒത്താശയോടെ പീഡനം; മാതാവും യുവാവും അറസ്റ്റിൽ

text_fields
bookmark_border
Rape
cancel

കാ​ഞ്ഞ​ങ്ങാ​ട്: മാ​താ​വി​ന്റെ ഒ​ത്താ​ശ​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ യു​വാ​വ് പീ​ഡി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ മാ​താ​വി​നെ​യും യു​വാ​വി​നെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ദി​യ​ഡു​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​ന​തി​ർ​ത്തി​യി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന പീ​ഡ​ന​സം​ഭ​വം. ച​ട്ട​ഞ്ചാ​ൽ സ്വ​ദേ​ശി അ​ബ്ദു​ല്ല​ത്തീ​ഫും (43) പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ 40കാ​രി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​വി​ന്റെ കാ​മു​ക​നാ​ണ് അ​ബ്ദു​ല്ല​ത്തീ​ഫെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ പി​താ​വ് നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു. പ്ര​തി​ക്ക് ഭാ​ര്യ​യു​ണ്ട്. ലൈം​ഗി​കാ​തി​ക്ര​മ​ത്തെ പെ​ൺ​കു​ട്ടി​ക​ൾ ചെ​റു​ത്തെ​ങ്കി​ലും മാ​താ​വ് ബ​ല​മാ​യി പെ​ൺ​കു​ട്ടി​ക​ളെ വീ​ട്ടി​ലെ മു​റി​യി​ൽ ക​യ​റ്റി വാ​തി​ൽ പു​റ​ത്തു​നി​ന്ന് പൂ​ട്ടി യു​വാ​വി​ന് പീ​ഡ​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പീ​ഡ​ന​വി​വ​രം കു​ട്ടി​ക​ൾ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബ​ദി​യ​ഡു​ക്ക പൊ​ലീ​സ് ര​ണ്ട് പോ​ക്സോ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. പി​ന്നാ​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanhangadminor girls rapedrape
News Summary - minor girls raped in Kanhangad
Next Story