Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിലെ റോഡരികിൽ ബാഗിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
മഹാരാഷ്ട്രയിലെ റോഡരികിൽ ബാഗിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
cancel

പാൽഘർ: മഹാരാഷ്ട്രയിൽ പാൽഘർ ജില്ലയിലെ ഹൈവേക്ക് സമീപത്തായി 15 വയസ്സുകാരിയുടെ മൃതദേഹം ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടെ മുംബൈ-അഹ്മദാബാദ് ഹൈവേയുടെ വശത്ത് നൈഗാവ് പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ബാഗ് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വസായിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടി രാവിലെ സ്കൂളിലേക്ക് പോകാൻ വേണ്ടി ഇറങ്ങിയതായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. വൈകുന്നേരമായിട്ടും മടങ്ങിയെത്താതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടി മുംബൈ, അന്ധേരി സ്വദേശിയാണ്. മൃതദേഹം ലഭിച്ചതിന് ശേഷം പരിസര പ്രദേശങ്ങിലെ സി.സി.ടി.വികളിൽ പൊലീസ് പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minor Girl's Body Found Stuffed In Bag On Maharashtra Highway: Police
Next Story