Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലാത്സംഗം ചെയ്ത 20കാരനെതിരെ പരാതി നൽകിയ പെൺകുട്ടിക്ക് മർദ്ദനം

text_fields
bookmark_border
Minor girl thrashed
cancel
Listen to this Article

ഭുപനേശ്വർ: ഒഡീഷയിലെ നയാഗറിൽ ബലാത്സംഗ കേസിൽ 20കാരനെതിരെ പരാതി നൽകിയതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആക്രമണം. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേർ ഒളിവിലാണ്.

മൂന്ന് മാസമായി അയൽവാസിയായ യുവാവ് പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് പുറത്തറിഞ്ഞാൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറ‍യുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പെൺകുട്ടി മാതാപിതാക്കളോട് വിവരം പങ്കുവെക്കുന്നത്. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

പിതാവ് പൊലീസ് സ്റ്റേഷനിലെത്തിയ സമയത്ത് പ്രതിയും സംഘവും ചെർന്ന് പെൺകുട്ടിയെ കെട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 11 പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minor girl thrashed for complaining against 20 year old man
Next Story