പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsകിളിമാനൂർ: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തിരുമല ആറാമട തൃക്കണ്ണാപുരം റെജി ഭവനിൽ അനൂപ് ജയൻ (21), പീഡനത്തിന് ഒത്താശ നൽകിയ ഇയാളുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്.
സോഷ്യൽ മീഡിയ വഴിയുള്ള പരിചയം മുതലെടുത്തായിരുന്നു പീഡനം. പെൺകുട്ടിയുടെ പരാതിയിൽ റൂറൽ ജില്ല പൊലീസ് മേധാവി പി.കെ. മധുവിെൻറ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബുവിെൻറ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐ വിജിത്ത് കെ. നായർ, രാജേന്ദ്രൻ, എ.എസ്.ഐ താഹിറുദീൻ, ഷജിം, എസ്.സി.പി.ഒമാരായ, പ്രിജിത്ത്, ഷാജി, ബിനു, സി.പി.ഒമാരായ സോജു കിരൺ, രേഖ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

