Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎട്ടുവയസ്സുകാരിയെ...

എട്ടുവയസ്സുകാരിയെ കൂട്ടബലാൽത്സംഗത്തിന് ഇരയാക്കി; 12ഉം 13ഉം വയസ്സുള്ള ആൺകുട്ടികൾ കസ്റ്റഡിയിൽ

text_fields
bookmark_border
എട്ടുവയസ്സുകാരിയെ കൂട്ടബലാൽത്സംഗത്തിന് ഇരയാക്കി; 12ഉം 13ഉം വയസ്സുള്ള ആൺകുട്ടികൾ കസ്റ്റഡിയിൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഓഖ്‌ല മേഖലയിൽ എട്ടുവയസ്സുകാരിയെ പ്രദേശവാസികളായ ആൺകുട്ടികൾ കൂട്ട ബലാൽത്സംഗം ചെയ്തു. പ്രതികളായ ആൺകുട്ടികൾ തന്നെ വീടിനടുത്തുള്ള ഗോഡൗണിലേക്ക് കൊണ്ടുപോയതായി പെൺകുട്ടി മൊഴി നൽകി. അവിടെ വെച്ച് മൂന്ന് ആൺകുട്ടികളും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. കുട്ടി രക്ഷപെട്ട് ഓടുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന്‍റെ നടുക്കത്തിലാണ് പ്രദേശവാസികൾ. ഈ കേസിലെ മൂന്ന് പ്രതികളും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇവരിൽ ഒരാൾക്ക് 12 വയസ്സും മറ്റ് രണ്ട് പേർക്ക് 13 വയസ്സും പ്രായമുണ്ട്. പരാതി ലഭിച്ചതിനെത്തുടർന്ന് ഡൽഹി പൊലീസ് ഉടനടി നടപടി സ്വീകരിച്ച് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാ നിയമ നടപടിക്രമങ്ങളും പൂർത്തിയാക്കി വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം തുടർ നടപടികൾ സ്വീകരിക്കും. പെൺകുട്ടിയെ എയിംസിൽ വൈദ്യപരിശോധനക്ക് വിധേയയാക്കി. അന്വേഷണം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gang RapeMinor girl rapedArrestPOCSOCrime
News Summary - Minor Girl Raped in Okhla
Next Story