Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍വെച്ച് പീഡിപ്പിച്ചു; കണ്ടക്ടർ അറസ്റ്റില്‍

text_fields
bookmark_border
പീഡനം നടന്ന ബസും കസ്റ്റഡിയിലെടുത്തു
Molestation
cancel
camera_alt

പ്രതി ബൈജു

മേപ്പാടി (വയനാട്​): പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മേപ്പാടി തിനപുരം സ്വദേശി ബൈജു (33) വിനെയാണ് ബലാത്സംഗ കുറ്റം ചുമത്തിയും, പോക്‌സോ നിയമത്തിന്‍റെ വിവിധ വകുപ്പുകള്‍ ചുമത്തിയും മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന്​ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ്​ കേസെടുക്കുകയായിരുന്നു. പീഡനം നടന്ന സ്വകാര്യ ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minor girl raped in bus; Conductor arrested
Next Story