ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
text_fieldsപ്രതി ജിഷ്ണു
കൊടുങ്ങല്ലൂർ: ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം ആല സ്വദേശി കൊച്ചാറ വീട്ടിൽ ജിഷ്ണു (24) വിനെയാണ് മതിലകം സി.ഐ ടി.കെ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
നാലു വർഷത്തോളമായി ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടുകാരില്ലാത്ത സമയത്ത് വീട്ടിലെത്തിയാണ് പീഡിപ്പിച്ചിരുന്നത്. ഇംഗിതത്തിന് വഴങ്ങാൻ പെൺകുട്ടിയെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ നേരത്തേ അടിപിടി കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ി .
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

