ബിഹാറിൽ 13കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നാല് ദിവസത്തിന് ശേഷം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു
text_fieldsപട്ന: 13കാരിയെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി തടവിലാക്കി കൂട്ടബലാത്സംഗം ചെയ്തു. ബിഹാറിലെ ബക്സറിലാണ് സംഭവം.
ബക്സറിൽ നിന്ന് പട്നയിലേക്കാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അവിടെ മുറിയിൽ പൂട്ടിയിട്ട് നാലു ദിവസം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട്, ബക്സറിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ആഗസ്റ്റ് 16നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളിലേക്ക് വേണ്ടി ഫോട്ടോകോപ്പി എടുക്കാൻ പോയപ്പോളാണ് കുട്ടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയത്.
റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ക്രൂരമായ ഉപദ്രവങ്ങൾക്ക് കുട്ടി വിധേയമായതായി പൊലീസ് പറഞ്ഞു. കുട്ടി നൽകിയ വിവരങ്ങൾ പ്രകാരം ശിവം സിങ്, സചിൻ സിങ് എന്നീ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

