Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതൂത്തുക്കുടിയിൽ...

തൂത്തുക്കുടിയിൽ അയൽവീട്ടിലെ നാലുവയസ്സുകാരിയെ പീഡിപ്പിച്ച ഒമ്പതാംക്ലാസുകാരൻ പിടിയിൽ

text_fields
bookmark_border
child rape
cancel

ചെന്നൈ: നാലുവയസ്സുകാരിയായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 14കാരനായ ഒമ്പതാംക്ലാസ് വിദ്യാർഥി അറസ്റ്റിൽ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. അയൽവാസിയായ പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.

പിതാവ് മരിച്ച ശേഷം അമ്മയോടൊപ്പമാണ് 14കാരൻ കഴിയുന്നത്. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയും സഹോദരനും 14കാരനും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ, 14കാരൻ കുട്ടിയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

വീട്ടിലെത്തി അമ്മ കുളിപ്പിക്കുന്നതിനിടെ പെൺകുട്ടി കരഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. അമ്മയുടെ പരാതിപ്രകാരം കേസെടുക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത 14കാരനെ തിരുനെൽവേലിയിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

Show Full Article
TAGS:child rape 
News Summary - Minor boy arrested for sexual abuse of 4-year-old girl in Tamil Nadu’s Tuticorin
Next Story