Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 29 Nov 2021 11:27 AM IST Updated On
date_range 29 Nov 2021 11:27 AM ISTനാലുവയസുകാരിയെ ലൈംഗികാക്രമണത്തിന് വിധേയമാക്കിയ 12കാരനെതിരെ കേസ്
text_fieldsbookmark_border
പുണെ: മഹാരാഷ്ട്രയിൽ നാലുവയസുകാരിയെ ലൈംഗികാക്രമണത്തിന് വിധേയമാക്കിയ 12കാരനെതിരെ കേസ്. പിംപ്രി ചിഞ്ച്വാദിലാണ് സംഭവം.
നവംബർ 15ന് വൈകുന്നേരം 4.30ഒാടെയായിരുന്നു സംഭവം. ചോക്ലേറ്റ് വാങ്ങാൻ പണം നൽകാമെന്ന് ആവശ്യപ്പെട്ട് കുട്ടിയെ വീടിന്‍റെ ഒറ്റപ്പെട്ട മൂലയിലേക്ക് കൂട്ടിക്കൊണ്ടുപോയായിരുന്നു ആക്രമണമെന്ന് പരാതിയിൽ പറയുന്നു.
'കുട്ടിയെ ഉപദ്രവിക്കുന്നത് അമ്മ കണ്ടു. തുടർന്ന് ഭർത്താവുമായി സംസാരിച്ചശേഷം കുട്ടിയുടെ മാതാവ് ചിഖാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 12കാരനെയും നാലുവയസുകാരിയെയും ആരോഗ്യപരിശോധനക്ക് വിധേയമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ തൗഫീക്ക് സയ്യദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
