മിനിയുടെ മരണം; കൊലപാതകമെന്ന് സംശയം
text_fieldsമഞ്ഞപ്ര: ആനപ്പാറ അരീക്കല് വീട്ടില് മിനിയുടെ (46) മരണം കൊലപാതകമെന്ന് സംശയം. ഭര്ത്താവ് ജോയി (51) പൊലീസ് പിടിയിലായെന്നും സൂചനയുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം.
ജീവിതശൈലീ രോഗങ്ങളുള്ള മിനി കട്ടിലില്നിന്ന് വീണതിനെത്തുടർന്ന് സമീപവാസികളുടെ സഹായത്തോടെ അങ്കമാലി സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ക്വസ്റ്റില് അസ്വാഭാവികത കണ്ടെത്തിയതിനെത്തുടര്ന്ന് മൃതദേഹം കളമശ്ശേരി മെഡിക്കല് കോളജില് പോസ്റ്റ്മോര്ട്ടം നടത്തുകയായിരുന്നു.
കഴുത്തില് ശ്വാസം മുട്ടുന്ന രീതിയില് തുണികൊണ്ട് വലിച്ചുമുറുക്കുകയും തലയോട്ടിയുടെ പുറംഭാഗം പൊട്ടല് സംഭവിക്കുകയും ചെയ്തതായി ഉള്ള റിപ്പോർട്ടിനെ തുടർന്നാണ് ഭര്ത്താവിനെ പൊലീസ് കസ്റ്റഡിയില് എടുത്ത് ചോദ്യം ചെയ്തത്. ജോയിയുടെ ആദ്യഭാര്യയുടെ മരണത്തെത്തുടര്ന്ന് ആറുവര്ഷം മുമ്പാണ് മിനിയെ വിവാഹം ചെയ്തത്. ഇവര്ക്ക് ഈ വിവാഹത്തില് കുട്ടികള് ഇല്ല. ആദ്യവിവാഹത്തില് രണ്ട് കുട്ടികളുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

