മദ്യപാനം ചോദ്യംചെയ്ത മധ്യവയസ്കന് മർദനം
text_fieldsrepresentational image
നെടുങ്കണ്ടം: കൃഷിയിടത്തിലിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്ത മധ്യവയസ്‌കനെ സംഘംചേര്‍ന്ന് മാരകായുധങ്ങളുമായെത്തി മർദിച്ചതായി പരാതി. നെടുങ്കണ്ടം സ്വദേശി ജോബ് ജോസഫിനാണ് മർദനമേറ്റത്. തെൻറ പുരയിടത്തില്‍നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടതോടെ ആക്രമിക്കുകയായിരുന്നെന്ന് ജോബ് പറയുന്നു.
ഇദ്ദേഹത്തിെൻറ മുഖത്തും ചെവിയിലും മര്‍ദനമേറ്റു. ശബ്ദംകേട്ട് പ്രദേശവാസികൾ ഓടിക്കൂടുകയും അക്രമിസംഘത്തെ സ്ഥലത്തുനിന്ന് പറഞ്ഞുവിടുകയുമായിരുന്നു. എന്നാല്‍, പിന്നീട്, മറ്റൊരു വാഹനത്തില്‍ കൂടുതല്‍ ആളുകള്‍ എത്തി ജോബിനെ ആക്രമിക്കാന്‍ ശ്രമിച്ചു.
തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി. നെടുങ്കണ്ടത്തിന് സമീപം പരിവര്‍ത്തനമേട്ടില്‍ മദ്യപരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങളില്‍ എത്തുന്ന യുവാക്കള്‍, സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങള്‍ കൈയേറിയാണ് മദ്യപാനം. മദ്യക്കുപ്പികള്‍ പ്രദേശത്ത് പൊട്ടിച്ചിടുന്നതും പതിവാണ്. മുമ്പും പലതവണ ജോബിെൻറ പുരയിടത്തിലിരുന്ന് യുവാക്കള്‍ മദ്യപിക്കുകയും ചോദ്യംചെയ്തപ്പോൾ കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

