Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsbookmark_border
പവിത്രൻ
ഏറ്റുമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ തേനാകരകുന്ന് ഭാഗത്ത് കല്ലംതൊട്ടിയിൽ വീട്ടിൽ പവിത്രനെയാണ് (67) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മിഠായി വാങ്ങി നല്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു ഇയാൾ. സ്കൂളിൽ കൗൺസലിങ്ങിനിടെയാണ് പെൺകുട്ടികൾ ഇക്കാര്യം പുറത്തുപറഞ്ഞത്.
ഏറ്റുമാനൂർ എസ്.എച്ച്.ഒ രാജേഷ് കുമാർ, എസ്.ഐ ബിജു വി.കെ, എ.എസ്.ഐ ഷാജിമോൻ എ.ടി, സി.പി.ഒമാരായ പുന്നൻ, അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

