ദലിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsഅബ്ദുൽ ജബ്ബാർ
പാണ്ടിക്കാട്: ദലിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചെമ്പ്രശ്ശേരി കാളമ്പാറയിലെ ആറുവിരലൻ ജബ്ബാറിനെയാണ് (55) അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.
പുളിവെണ്ട നൽകാമെന്ന് പറഞ്ഞ് ഒമ്പതു വയസ്സുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പ്രതിയെ ഭയന്ന് കുട്ടിയുടെ കുടുംബം വിവരം പുറത്തറിയിച്ചിരുന്നില്ല. ജില്ല പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.
പോക്സോ, എസ്.എസി, എസ്.ടി പ്രിവൻഷൻ ആക്ട് എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി സന്തോഷ്കുമാർ, പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ എ. അബ്ദുൽ സലാം, സി.പി.ഒമാരായ ഷമീർ കരുവാരക്കുണ്ട്, ഒ. ശശി, എ. ജയൻ, പി. ജിതിൻ, കെ. അസ്മ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് നടത്തിയത്.

