Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക​ത്തി​കൊ​ണ്ട്...

ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ

text_fields
bookmark_border
ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ
cancel

കോ​ഴി​ക്കോ​ട്: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ക​ല്ലാ​യ് സ്വ​ദേ​ശി കോ​യ​മോ​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. എ​ല​ത്തൂ​ർ സ്വ​ദേ​ശി പു​തി​യ​ങ്ങാ​ടി മേ​ലേ മ​ര​ക്കാ​ര​ക​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് നി​സാ​ർ (53)നെ​യാ​ണ്​ പ​ന്നി​യ​ങ്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ല്ലാ​യ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള പ്ര​തി​യു​ടെ വാ​ട​ക വീ​ട്ടി​ൽ​നി​ന്നും സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം മ​ദ്യ​പി​ക്കു​ക​യും കോ​യ​മോ​ൻ നി​സാ​റി​ന്‍റെ ഫോ​ൺ ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ പ്ര​തി കോ​യ​മോ​ന്‍റെ മു​ഖ​ത്തും ക​ഴു​ത്തി​ലും വ​യ​റി​ലും ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള കോ​യ​മോ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​ന്നി​യ​ങ്ക​ര പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​മ​ൽ ജോ​യ്, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഷി​ജു, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ബി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsarrestedKozhikodeCrime
News Summary - Middle-aged man arrested for stabbing
Next Story