Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവയോധികയെ പീഡിപ്പിക്കാൻ...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം; മധ‍്യവയസ്കൻ അറസ്റ്റിൽ

text_fields
bookmark_border
വയോധികയെ പീഡിപ്പിക്കാൻ ശ്രമം; മധ‍്യവയസ്കൻ അറസ്റ്റിൽ
cancel
camera_altപ്രതി

കടയ്ക്കൽ: കടയ്ക്കലിൽ തനിച്ചു താമസിച്ചിരുന്ന 75കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ‍്യവയസ്കൻ അറസ്റ്റിൽ. വളവുപച്ച മണ്ണറക്കോട് പാറവിളവീട്ടിൽ പ്രദീപ് കുമാറിനെയാണ് (59) കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന പ്രദീപ് കുമാർ, സമീപത്ത് തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വയോധികയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് പൊലീസിൽ അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വയോധികയുടെ പരാതിയിൽ കേസെടുത്ത പൊലീസ്, പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamlocalnewsCrime
News Summary - Middle-aged man arrested for attempting to molest elderly woman
Next Story