മാനസിക വെല്ലുവിളി നേരിട്ട യുവതി മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു
text_fieldsമിർസാപൂർ: മാനസിക വെല്ലുവിളി നേരിട്ട യുവതി തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മിർസാപൂർ ജില്ലയിലെ കച്ച്വായിലെ സെംരി ഗ്രാമത്തിലാണ് ഈ ദാരുണസംഭവം നടന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു യുവതി മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
35 വയസ്സ് പ്രായമുള്ള സംഗീത, തന്റെ രണ്ട് മക്കളായ ശിവൻഷ് (നാല് വയസ്സ്), ശുഭങ്കർ (14 മാസം) എന്നിവരുടെ വായിൽ തുണി തിരുകികയറ്റിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കച്ച്വ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) അമർജീത് സിങ് പറഞ്ഞു. തുടർന്ന് സംഗീത വീട്ടിലെ മേൽക്കൂരയിൽ കയറിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം നടക്കുമ്പോൾ ഭർത്താവ് ഹരിശ്ചന്ദ്ര വീട്ടിൽ ഉണ്ടായിരുന്നില്ല. പിന്നീട് പോലീസ് വിവരം അറിയിച്ചതിനെത്തുടർന്ന് വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഗീത തന്റെ വീട്ടിൽ നിന്നും ഭർതൃവീട്ടിലേക്ക് മടങ്ങിയെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ട നടപടികൾക്കായി ആശുപത്രിയയിലേക്ക് അയച്ചതായി സർക്കിൾ ഇൻസ്‌പെക്ടർ അമർ ബഹാദൂർ പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

