വാഹനങ്ങള്‍ വാടകക്കെടുത്ത്മറിച്ചുവില്ക്കുന്ന സംഘാംഗം പിടിയില്‍
text_fieldsസനൽ കുമാർ
പത്തനംതിട്ട: വാഹനങ്ങള്‍ വാടകക്കെടുത്തശേഷം മറിച്ചുവില്പന നടത്തിയ സംഘത്തിലെ ഒരാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ തോട്ടവാരം കണ്ണങ്കര വീട്ടില്‍ സനല്‍ കുമാറാണ് പിടിയിലായത്. റിമാന്‍ഡിലായിരുന്ന ഇയാളെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
ഏപ്രില്‍ 26നാണ് ഇയാള്‍ അടങ്ങുന്ന സംഘം കേസിലെ പരാതിക്കാരനായ ജോണ്‍ വി.മാത്യുവിെൻറയും സുഹൃത്തുക്കളായ ഷിജു, അജ്മല്‍ ബഷീര്‍ എന്നിവരുടെയും കാറുകള്‍ വാടകക്ക് കൊണ്ടുപോയി മറിച്ചുവിറ്റത്. ബൊലേറോ, സ്വിഫ്റ്റ്, ആള്‍ട്ടോ, എര്‍ട്ടിഗ വാഹനങ്ങളാണ് ഇത്തരത്തില്‍ പ്രതികള്‍ മറിച്ചുവിറ്റത്. ഈമാസം 30നാണ് സനല്‍കുമാറിനെ വീട്ടില്‍നിന്ന് പിടികൂടിയത്.
പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ ഡിവൈ.എസ്.പി പി.കെ. സജീവിെൻറ നിര്‍ദേശാനുസരണം എസ്.ഐ സണ്ണി, എ.എസ്.ഐ അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കുടുക്കിയത്.
സനല്കുമാറിെൻറ കൂട്ടാളികള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

